29 December 2025, Monday

Related news

December 24, 2025
December 23, 2025
December 15, 2025
December 11, 2025
December 8, 2025
December 5, 2025
November 20, 2025
November 18, 2025
November 15, 2025
November 9, 2025

ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; 28 പേര്‍ക്ക് പരിക്ക്

Janayugom Webdesk
ബെർലിൻ
February 13, 2025 8:58 pm

ജര്‍മ്മനിയിലെ സെന്‍ട്രല്‍ മ്യൂണിക്കില്‍ ജനക്കൂട്ടത്തിനിടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറി കുട്ടികളുള്‍പ്പെടെ 28 പേര്‍ക്ക് പരിക്ക് . ഇന്ന് രാവിലെ 10:30 ഓടെ മ്യൂണിക്ക് ഡൗണ്ടൗണിന് സമീപമായിരുന്നു അപകടം .സംഭവുമായി ബന്ധപ്പെട്ട് 24 വയസ്സുള്ള അഫ്ഗാന്‍ അഭയാര്‍ത്ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തയാഴ്ച ഫെഡറല്‍ രഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപകടം . സംഭവ സമയത്ത്, സര്‍വീസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച ഒരു പ്രകടനം നടക്കുകയായിരുന്നു. ഇതിൽ പങ്കെടുത്തവരാണ് പരിക്കേറ്റവരിലേറെയും. ആക്രമണം ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി ബവേറിയന്‍ ഗവര്‍ണര്‍ മാര്‍ക്കസ് സോഡര്‍ പറഞ്ഞു. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി എന്നിവരുള്‍പ്പെടെ അന്താരാഷ്ട്ര നേതാക്കള്‍ പങ്കെടുത്ത ഉന്നത മ്യൂണിക്ക്
സുരക്ഷാ സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ആക്രമണം. ഫെബ്രുവരി 23 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റ, സുരക്ഷാ വിഷയങ്ങളാണ് പ്രചാരണത്തില്‍ മുൻപന്തിയിലുള്ളത് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.