22 January 2026, Thursday

Related news

January 15, 2026
January 12, 2026
January 12, 2026
December 31, 2025
December 31, 2025
December 20, 2025
December 3, 2025
November 18, 2025
November 5, 2025
November 1, 2025

കുടുങ്ങിയ മൃതദേഹത്തെ റോഡിലൂടെ വലിച്ചിഴച്ച് കാര്‍ സഞ്ചരിച്ചത് പത്ത് കിലോമീറ്ററിലധികം: ഡ്രൈവര്‍ അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
February 7, 2023 3:09 pm

വാഹനത്തിനടിയില്‍ കുടുങ്ങിയ മൃതദേഹത്തെ റോഡിലൂടെ വലിച്ചിഴച്ച് കാര്‍ സഞ്ചരിച്ചത് പത്ത് കിലോമീറ്റര്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ഉത്തർപ്രദേശിലെ മഥുരയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് കാറിനടിയില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹത്തെ കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തില്‍ കാർ ഓടിച്ചിരുന്ന ഡൽഹി സ്വദേശി വീരേന്ദർ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റേതോ അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം എങ്ങനെയോ കാറില്‍ കുടുങ്ങുകയായിരുന്നുവെന്ന് വീരേന്ദര്‍ സിങ് പൊലീസിനോട് പറ‍ഞ്ഞു. അതേസമയം മരിച്ചത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പുലർച്ചെ നാല് മണിയോടെ ആഗ്രയിൽ നിന്ന് നോയിഡയിലേക്ക് പോകുകയായിരുന്നു കാര്‍. യമുന എക്‌സ്‌പ്രസ്‌വേയിൽ മഥുരയ്ക്ക് സമീപമുള്ള ടോൾ ബൂത്തിൽ എത്തിയപ്പോഴാണ് കാറിനടിയില്‍ മൃതദേഹം കുടുങ്ങിയ നിലയില്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂടല്‍ മഞ്ഞ് കാരണം മൃതദേഹം കുടുങ്ങിക്കിടക്കുന്നത് കാണാന്‍ കഴിഞ്ഞില്ലെന്ന് സിങ് പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

പുതുവര്‍ഷത്തില്‍, യുവതി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയും കാർ ടയറിനിടയിൽ കുടുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോവുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: The car dragged the trapped body along the road for more than ten kilo­me­ters: the dri­ver was arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.