ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതിനെ തുടർന്ന് പ്രായപൂർത്തിയാകത്ത സ്‌കൂൾ വിദ്യാർത്ഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ടു കനാലിൽ മറിഞ്ഞു. മൂന്നു പേർക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ല. പണിച്ചിപ്പാറയിൽ നിന്ന് 5 കിലോമീറ്ററോളം ദൂരമുള്ള വളയാലിൽ പോയി തിരികെ വീണ്ടും പണിച്ചിപ്പാറ ഭാഗത്തു പോകുന്നതിനിടെയാണ് അപകടം.പാലയോട് കനാൽക്കരയിൽ നിന്നു നിയന്ത്രണം വിട്ട കാർ പഴശ്ശി ജലസേചന പദ്ധതിയുടെ കനാലിലേക്കു മറിയുകയായിരുന്നു.മട്ടന്നൂർ പണിച്ചിപ്പാറ സ്വദേശികളായ 4 പേരാണ് രക്ഷിതാക്കൾ അറിയാതെ കാറുമായി പോയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.