19 January 2026, Monday

Related news

January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026

കാർ പാലത്തിനുമുകളിൽ നിന്നും താഴേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു

Janayugom Webdesk
ഭോപ്പാല്‍
April 22, 2025 7:47 pm

കാർ പാലത്തിനുമുകളിൽ നിന്നും താഴേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ നോഹത പൊലീസ് സ്റ്റേഷനടുത്താണ് ചൊവ്വ രാവിലെ അപകടം. ഒരു കുടുംബത്തിലെ എട്ടുപേരാണ് മരിച്ചത്. ആറ് പേർ സഹോദരിമാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ആറുപേർ സംഭവസ്ഥലത്തു വച്ചും കുട്ടികൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവര്‍ ജബൽപൂർ സ്വദേശികളാണ്.

സുനാർ നദിക്ക് കുറുകെയുള്ള പാലത്തിൽ വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് വാഹനം പാലത്തിൽ മുകളിൽ നിന്ന് നദിക്കരയിലേക്ക് മറിഞ്ഞു. പരിക്കേറ്റ മറ്റുള്ളവരെ ജബൽപൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം പൊലീസിന് കൈമാറിയതായി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.