17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 12, 2025
December 12, 2025
December 11, 2025

റോഡ് റോളറിന് പിറകില്‍ കാറിടിച്ചു; യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
കാസര്‍കോട്
February 28, 2025 4:50 pm

കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ റോഡ് റോളറിന് പിറകില്‍ കാറിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം തിരൂരങ്ങാടി മുമ്പാറം പാരിപ്പറമ്പ് ഹൗസിലെ സി പി മെഹബൂബ്(31) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മലപ്പുറം ചെമ്മാടിലെ പി കെ റിയാസി(33)നെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് വരികയായിരുന്ന കാര്‍ മുന്നിലുണ്ടായിരുന്ന റോഡ് റോളറില്‍ ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന കാര്‍ തിരിഞ്ഞ് അമ്പത് മീറ്ററോളം മുന്നോട്ട് നീങ്ങി ഡിവൈഡറിലിടിച്ചാണ് നിന്നത്. കാറിനകത്ത് കുടുങ്ങിയ രണ്ട് പേരെയും ഏറെ പരിശ്രമിച്ചാണ് പരിസരവാസികള്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മെഹബൂബ് മരണപ്പെട്ടിരുന്നു. സാരമായി പരിക്കേറ്റ റിയാസിനെ ഉടന്‍തന്നെ പരിയാരത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ദേശീയ പാത തലപ്പാടി-ചെങ്കള റീച്ചിലെ നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്ട് സഹകരണ സൊസൈറ്റിയുടേതാണ് റോഡ് റോളര്‍. മരണവിവരമറിഞ്ഞ് മെഹ്ബൂബിന്റെ ബന്ധുക്കള്‍ മലപ്പുറത്ത് നിന്ന് കാസര്‍കോട്ടെത്തി. കുഞ്ഞാലന്‍ ഹാജിയുടെയും സൈനബയുടെയും മകനാണ് മെഹ്ബൂബ്. മൂന്ന് മക്കളുണ്ട്. സഹോദരങ്ങള്‍: ഹാരിസ്, സാദിഖ്, സാലി, സാബിറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.