9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 3, 2025

നിയന്ത്രണം നഷ്ടപ്പെട്ട കാർ പഞ്ചായത്തോഫീസിലേക്ക് ഇടിച്ചുകയറി; ദമ്പതികൾക്ക് പരിക്ക്

Janayugom Webdesk
കണ്ണൂർ
March 17, 2025 6:15 pm

കണ്ണൂർ കൊട്ടിയൂരിൽ കാറപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. കൊട്ടിയൂർ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. പുൽപ്പളളി സ്വദേശികളായ ടോമി തോമസ്, ഭാര്യ ലൂസി എന്നിവർക്കാണ് പരിക്കേറ്റത്. പേരാവൂരിൽ നിന്ന് പുൽപ്പളളിയിലേക്കുളള യാത്രക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓഫീസിന്‍റെ ഗേറ്റ് തകർത്ത് കിണറിന്‍റെ മതിലിൽ ഇടിച്ചാണ് നിന്നത്. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.