22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026

കൂട്ടാര്‍ പാലത്തില്‍ നിന്നും കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് മറിഞ്ഞു

Janayugom Webdesk
ഇടുക്കി
February 15, 2023 9:02 pm

കൂട്ടാര്‍ പാലത്തില്‍ നിന്നും കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് മറിഞ്ഞു. മരത്തില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്. കൂട്ടാറിലേക്ക് പോകുന്നവഴി പാലത്തിലേക്ക് കയറിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.

കാറിലുണ്ടായിരുന്ന ദമ്പതികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വീതി കുറഞ്ഞ പാലത്തിന്റെ ഇരുവശങ്ങളിലും ഇപ്രകാരം അപകടങ്ങള്‍ നടക്കുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റിൽ പാലത്തിന് ഫണ്ട് അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനിരിക്കുന്ന കൂട്ടാർ പാലത്തിലാണ് അപകടം ഉണ്ടായത്.

Eng­lish Sum­ma­ry: The car lost con­trol from Kootar Bridge and fell into the river

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.