15 February 2026, Sunday

Related news

February 15, 2026
February 6, 2026
February 4, 2026
February 4, 2026
February 1, 2026
January 29, 2026
January 29, 2026
January 26, 2026
January 25, 2026
January 24, 2026

എയർപോ‌ർട്ടിലേക്ക് പോകുകയായിരുന്ന കാറിന് തീ പിടിച്ചു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Janayugom Webdesk
മണ്ണാർക്കാട്
February 15, 2026 11:26 am

മണ്ണാർക്കാട് ഭാ​ഗത്ത് നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു. മൂവാറ്റുപുഴ കൂത്താട്ടുകുളം എം സി റോഡിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 6.30 ഓടെ മണ്ണാർകാട് ഭാഗത്തുനിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന മുണ്ടക്കയം സ്വദേശികളായ ജോമോനും, ഭാര്യയും, രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.

ഉന്നക്കുപ്പ ഭാഗത്ത് എത്തിയതോടെ വാഹനത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികര്‍ ഉടന്‍തന്നെ വാഹനത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഇത് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായി. തുടര്‍ന്ന് മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ ഷംസുദ്ദീന്‍, അയ്യൂബ്, നിബിന്‍ ബോസ്, ഡിബിന്‍ ബാലകൃഷ്ണന്‍, ഇബ്രാഹിം കെ എം, റിയാസ് കെ എ എന്നിവര്‍ ചേര്‍ന്നാണ് തീ അണയ്ക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.