22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

സ്കൂട്ടറിലേക്ക് കാര്‍ പാഞ്ഞു കയറി; യുവതി ഗുരുതരാവസ്ഥയിൽ, സിസിടിവി ദൃശ്യം

Janayugom Webdesk
ഹരിയാന
September 10, 2023 8:28 pm

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിലേക്ക് കാര്‍ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. യുവതിയാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്. ഹരിയാനയിലെ ഫത്തേഹാബാദിലാണ് സംഭവം. യുവതി ഓടിച്ച സ്കൂട്ടറിനെ കാർ ഇടിച്ചു വീഴ്ത്തുന്ന രംഗം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. യുവതിയെ ഇടിച്ചിട്ട ശേഷം കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. സമീപവാസികളാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. യൂ ടേണ്‍ എടുക്കുന്നതിനിടെയാണ് സ്കൂട്ടറിനെ എതിരെ വന്ന കാര്‍ ഇടിച്ചിട്ടത്. പിന്നാലെ കാര്‍ ഓടിച്ചിരുന്നയാള്‍ രക്ഷപ്പെട്ടിരുന്നു. ഓടിപ്പോയ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Eng­lish Summary:The car sped up to the scoot­er; Woman in crit­i­cal con­di­tion, CCTV footage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.