10 December 2025, Wednesday

Related news

December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 3, 2025

അപകടത്തില്‍ പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് വന്ന കാര്‍ ഇടിച്ചു; ബൈക്ക് യാത്രക്കാരി മരിച്ചു

Janayugom Webdesk
കൊല്ലം 
February 23, 2025 12:01 pm

അപകടത്തില്‍പെട്ട് പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് വന്ന കാര്‍ ബൈക്കില്‍ തട്ടി ഉണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരി മരിച്ചു. കാരേറ്റ് കൃഷ്ണാലയത്തില്‍ അശ്വതി (38) ആണ് മരിച്ചത്. കാര്‍ ബൈക്കില്‍ ഇടിച്ച ശേഷം ബാക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ആപകടത്തില്‍ 6 പേര്‍ക്ക് പരുക്കേറ്റു. കാറില്‍ ഉണ്ടായിരുന്ന ശാസ്താംകോട്ട പോരുവഴി
കോടത്തു വടക്കതില്‍ വീട്ടില്‍ ഷാജി (49), ഭാര്യ ഷഹാന (38), മക്കളായ അമാന്‍ (6), ആദം (7), കാര്‍ ഡ്രൈവര്‍ നെട്ടേത്തറ സരസ്വതി വിലാസത്തില്‍ പ്രസാദ് (58) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ബൈക്കില്‍ ഭര്‍ത്താവ് ബിനുവിന്റെ പിന്നില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു അശ്വതി. ഗുരുതരാവസ്ഥയില്‍ അശ്വതിയെ വെഞ്ഞാറുമൂട് സ്വകാര്യ മെഡിക്കല്‍ കോളജില്‍
പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ബിനുവും പരുക്കേറ്റ് ആശുപത്രിയിലാണ്. മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.