10 January 2026, Saturday

Related news

December 31, 2025
December 31, 2025
December 20, 2025
December 3, 2025
November 18, 2025
November 5, 2025
November 1, 2025
October 24, 2025
October 17, 2025
October 8, 2025

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

Janayugom Webdesk
നെടുങ്കണ്ടം
June 19, 2023 8:50 am

ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. കാര്‍ ഓടിച്ചിരുന്നയാള്‍ പരിക്കുകളോടെ രക്ഷപെട്ടു.  ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ തേര്‍ഡ്ക്യാമ്പ് — നീരേറ്റുപുറം റോഡിലാണ് അപകടം നടന്നത്.  എടാട്ട് ജയദേവന്റെ ഹോണ്ട ഇയോണ്‍ കാറാണ് ഓട്ടത്തിനിടയില്‍ കത്തിയത്. സംഭവ സമയം ജയദേവന്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.  നെടുംങ്കണ്ടത്തു നിന്നും അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ്തീയണച്ചത്.

കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ ജയദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.    അഗ്‌നിശമന സേന സീനിയര്‍ ഓഫീസര്‍ സജികുമാര്‍ ഉദ്യോഗസ്ഥരായ കേശവ് പ്രദീപ്, പ്രശോഭ്, പ്രതിന്‍ ആര്‍ മോഹന്‍, അനീഷ്, ജോസഫ് ജയ്‌സണ്‍, ബിജു, അജേഷ്, സോമന്‍, രാമചന്ദ്രന്‍ എന്നിവരാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Eng­lish Sum­ma­ry: The car that was run­ning was destroyed by fire
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.