യുവജനങ്ങളെക്കൂടി ഉത്തരവാദിത്വം ഏൽപ്പിച്ച് സംസ്ഥാനത്തെ റെസ്റ്റ് ഹൗസുകൾ പരിപാലിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് റെസ്റ്റ് ഹൗസുകൾ ഹരിതാഭമാക്കുകയെന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പാക്കുന്ന പീപ്പിൾസ് ഗ്രീൻ റെസ്റ്റ് ഹൗസ് പദ്ധതി തൈക്കാട് റസ്റ്റ് ഹൗസിൽ തൈനട്ട് ഉദ്ഘാടനംചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണം ഉൾപ്പെടെ ഏർപ്പെടുത്തി റെസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയമാക്കും.
ഏതു പദ്ധതി നടപ്പക്കുമ്പോഴും അതിന്റെ പരിപാലനമാണ് മുഖ്യം. അതുകൊണ്ടാണ് റെസ്റ്റ് ഹൗസുകളുടെ പരിപാലനത്തിൽ യുവാക്കളുടെ സഹകരണം തേടാൻ ഉദ്ദേശിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി ഇക്കാര്യം ഉടൻ ചർച്ച ചെയ്യും. സർക്കാരിന് എല്ലാ പദ്ധതിയും ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്തു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളുമാണ് റെസ്റ്റ് ഹൗസുകളിൽ വച്ചുപിടിപ്പിക്കുക. സംസ്ഥാനത്തെ തെരഞ്ഞെടുത്ത റെസ്റ്റ് ഹൗസുകളിൽ വരുംദിവസങ്ങളിൽ ഇതോടനുബന്ധിച്ചുള്ള തുടർപ്രവർത്തനങ്ങൾ നടക്കും.
English Summary:The care of rest houses will be left to the youth: Minister Mohammad Riyaz
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.