17 February 2026, Tuesday

Related news

February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026
February 11, 2026
February 11, 2026
February 11, 2026
February 10, 2026
February 9, 2026

ചരക്ക് ലോറി ജീപ്പിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
ലഖ്നൗ
December 29, 2025 2:50 pm

ഉത്തര്‍പ്രദേശില്‍ ചരക്ക് ലോറി ജീപ്പിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. രാംപൂരിലാണ് സംഭവം. വൈക്കോൽ കയറ്റി വരുകയായിരുന്ന ലോറി ഡിവൈഡറിൽ തട്ടി ബൊലേറോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ ഫിരാസത്താണ് മരിച്ചത്. ലോറി വരുന്നത് കാണാതെ ജംങ്ഷനിൽ നിന്നും ജീപ്പ് തിരിക്കുന്നതിനിടെയാണ് ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട ലോറി ജീപ്പിന് മുകളിലേക്ക് വീണത്. 

ജീപ്പ് തിരിക്കുന്നത് കണ്ട ലോറി അപകടം ഒഴിവാക്കുന്നതിന് വേണ്ടി തിരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തിരിയുന്നതിനിടെ ലോറിയുടെ ച​ക്രം ഡിവൈഡറിൽ ഇടിക്കുകയും നിയ​ന്ത്രണം നഷ്ടപ്പെട്ടതോടെ ബൊലേറോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ജീപ്പ് മുഴുവനായും തകർന്നു. അമിതമായി ചരക്ക് കയറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. ജെസിബിയുടെ സഹായത്താല്‍ ലോറി പൊക്കിയെടുത്ത ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.