
ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് ഡീൻ കുര്യാക്കോസ് എംപിക്ക് എതിരെ അറസ്റ്റ് വാറന്റ്. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2018ൽ റോഡ് ഉപരോധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചു എന്നതാണ് കേസ്. നിരന്തരമായി കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്നാണ് എംപിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ഫെബ്രുവരി രണ്ടിന് കേസ് കോടതി വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.