23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024

വടകരയിലെ വ്യാപാരിയെ കൊ ന്ന കേസ്; പ്രതി അറസ്റ്റില്‍

Janayugom Webdesk
കോഴിക്കോട്
January 2, 2023 9:17 pm

വടകരയിലെ വ്യാപാരിയെ കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര മാര്‍ക്കറ്റ് റോഡില്‍ സ്വന്തം പലചരക്ക് കടയ്ക്കുള്ളില്‍ വ്യാപാരി രാജനെ ദിവസങ്ങള്‍ക്ക് മുന്‍പാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് പുറത്തുവിട്ടത്. രാജന്റെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും പ്രതി കൈക്കലാക്കിയിരുന്നു. 

Eng­lish Summary;The case of killing a mer­chant in Vadakara; The accused was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.