
കോട്ടയത്ത് ഭാര്യയെ കൊന്ന് കൊക്കയില്‍ തള്ളിയ ശേഷം ഭര്‍ത്താവ് സാം പോയത് മൈസൂരുവില്‍ ദസറകാണാന്‍. മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കാറിനുള്ളില്‍ നിന്ന് വെട്ടുകത്തിയും പൊലീസ് കണ്ടെത്തി. കസ്റ്റഡിയില്‍ നിന്ന് വാങ്ങിയതിന് ശേഷം സാമുമായി പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് കോട്ടയം ശാസ്ത്രി റോഡിലെ ബാങ്കിന്റെ പാര്‍ക്കിങ്ങില്‍ നിന്ന് കാര്‍ കണ്ടെത്തിയത്. കാണക്കാരി രത്‌നഗിരി പള്ളിക്ക് സമീപത്തെ കപ്പടക്കുന്നേല്‍ ജെസി(49) 26ന് രാത്രിയാണ് വീട്ടില്‍ കൊല്ലപ്പെട്ടത്.
മൃതദേഹം കൊക്കയില്‍ തള്ളിയതിന് ശേഷം പുലര്‍ച്ചെ കൊച്ചിയിലെത്തിയ സാം സുഹൃത്തായ ഇറാനിയന്‍ യുവതിക്കൊപ്പം വൈറ്റിലയില്‍ നിന്ന് 27ന് രാത്രി ബെംഗളൂരുവിലേക്കും അവിടെ നിന്ന് ദസറ ആഘോഷങ്ങള്‍ കാണാനായി മൈസൂരുവിലേക്കും കടക്കുകയായിരുന്നു. കൊലപാതകത്തില്‍ യുവതിക്ക് പങ്കില്ലെന്ന് കണ്ടെത്തിയതിനാല്‍ അവരെ വിട്ടയച്ചതായി ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.