22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024
November 21, 2024

എട്ടുവയസുകാരിയെ ബലാ ത്സംഗം ചെയ്ത കേസ് ; കുറ്റപത്രം സമര്‍പ്പിച്ചു

Janayugom Webdesk
കൊച്ചി
November 20, 2023 10:47 pm

ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിൻകര വഞ്ചിക്കുഴിയിലെ ക്രിസ്റ്റിൻ ആണ് പ്രതി. ബലാത്സംഗം തട്ടിക്കൊണ്ടുപോകൽ, കവർച്ച അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം. ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുൻപായിരുന്നു ഏതാനും കിലോമീറ്റർ മാത്രം അകലെ മറ്റൊരു കുട്ടിയെക്കൂടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
സെപ്റ്റംബർ ഏഴിന് പുലർച്ചയോടെയാണ് സംഭവം. വീട്ടിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് ക്രിസ്റ്റിൻ. 

എറണാകുളം പോക്സോ കോടതിയിൽ ആണ് കുറ്റപത്രം സമർപ്പിച്ചത്. 1262 പേജുകളുള്ള കുറ്റപത്രത്തിൽ 115 സാക്ഷികളാണുള്ളത്. 30 തെളിവുകളും കുറ്റപത്രത്തിനൊപ്പമുണ്ട്. 18 മറ്റ് തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, ബലാത്സംഗം, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലുവ റൂറൽ എസ‌്പി വിവേക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 

Eng­lish Sum­ma­ry: The case of rape of an eight-year-old girl; Charge sheet filed

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.