20 January 2026, Tuesday

Related news

January 14, 2026
December 21, 2025
September 26, 2025
July 15, 2025
July 1, 2025
May 26, 2025
May 6, 2025
April 30, 2025
April 30, 2025
April 5, 2025

തെലങ്കാനയില്‍ നവംബര്‍ ആറിന് ജാതി സര്‍വേ തുടങ്ങും

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2024 3:54 pm

തെലങ്കാനയില്‍ നവംബര്‍ ആറിന് ജാതി സര്‍വേ തുടങ്ങുമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഭട്ടിവിക്രമാര്‍ക്കെ.പിഴവുകളില്ലാത്ത രീതിയില്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം ജില്ലാ കളക്ടര്‍മാരോടും, ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു .ജാതി സര്‍വേ നവംബര്‍ ആറിന് ആരംഭിക്കുമെന്നും, സര്‍വേ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ ഉയര്‍ത്തുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

സര്‍വേയില്‍ ഇനുമറേറ്ററായി അധ്യാപകരുടെ സേവനം കലക്ടര്‍മാര്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. സര്‍വേ നവംബര്‍ മാസം അവസാനത്തോടെ പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തും രാജ്യത്തും ജാതി സര്‍വേ നടത്തുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. 

സര്‍വേ നടത്താനായി 80,000 സര്‍ക്കാര്‍ ജീവനക്കാരെയാണ് നിയോഗിച്ചത്. ജാതി സര്‍വേ നടത്താനായി തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു.ഇതോടെ രാജ്യത്തെ ജാതി സര്‍വേ നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകും തെലങ്കാന. ആന്ധ്രാ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് നേരത്തെ ജാതി സര്‍വേ നടത്തിയിട്ടുള്ളത്. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.