30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025

സെന്‍സസ് ഉടന്‍ നടക്കില്ല; വകയിരുത്തിയത് 574 കോടി മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2025 9:53 pm

രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് ഉടനെയുണ്ടാകില്ലെന്ന് ബജറ്റില്‍ വ്യക്തമായി. ബജറ്റ് പ്രസംഗത്തിലും സാമ്പത്തിക സര്‍വേയിലും ഇത് സംബന്ധിച്ച പരാമര്‍ശമില്ല. വെറും 574.80 കോടി രൂപ മാത്രമാണ് ബജറ്റില്‍ സെൻസസ്, സർവേകൾ, സ്റ്റാറ്റിസ്റ്റിക്സ്/രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) എന്നിവയ്ക്കായി വകയിരുത്തിട്ടുള്ളത്. 

2024–25ലും 572 കോടി രൂപയായിരുന്നു പദ്ധതി വിഹിതം. സെൻസസ് പൂർത്തിയാക്കാനും ദേശീയ പൗരത്വ രജിസ്റ്റർ നവീകരിക്കാനും 12,000 കോടിയെങ്കിലും വേണമെന്നാണ് സെൻസസ് വകുപ്പിന്റെ കണക്ക്. 2011ലാണ് അവസാനമായി സെൻസസ് നടന്നത്. 

2021ൽ സെൻസസ് നടത്തുന്നതിനായി 2019 ഡിസംബർ 24ന് കേന്ദ്രമന്ത്രിസഭ 8754.23 അനുവദിച്ചിരുന്നു. ദേശീയപൗരത്വ രജിസ്റ്റർ നവീകരണത്തിനായി 3941.35 കോടിയും. 2020 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെ വീടുകളുടെ കണക്കെടുപ്പും നിശ്ചയിച്ചു. ഇതിനായി 31 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയും തയ്യാറാക്കി. എന്നാൽ, കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഇതുവരെ സെന്‍സസ് പൂര്‍ത്തിയാക്കാന്‍ ക്രിയാത്മകമായ നടപടികളൊന്നുമുണ്ടായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.