27 June 2024, Thursday
KSFE Galaxy Chits

Related news

June 25, 2024
June 24, 2024
June 24, 2024
June 23, 2024
June 22, 2024
June 20, 2024
June 20, 2024
June 20, 2024
June 19, 2024
June 19, 2024

14 കാര്‍ഷികോല്പന്നങ്ങള്‍ക്ക് കേന്ദ്രം താങ്ങുവില പ്രഖ്യാപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 19, 2024 10:02 pm

കര്‍ഷകരുടെ കണ്ണില്‍പ്പൊടിയിടാന്‍ 2024–25 സീസണില്‍ 14 ഖാരിഫ് വിളകള്‍ക്ക് (നെല്ല്, ചോളം, ബജ്‌റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി) കേന്ദ്ര സര്‍ക്കാര്‍ മിനിമം താങ്ങുവില പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 

നെല്ലിന്റെ പുതിയ താങ്ങുവില 2300 രൂപയാണ്. ഇത് മുമ്പത്തെക്കാള്‍ 117 രൂപ കൂടുതലാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. മുഴുവന്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ക്കും താങ്ങു വില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ കര്‍ഷക സംഘടനകള്‍ ദേശവ്യാപക പ്രക്ഷോഭത്തിലാണ്. കാര്‍ഷിക വായ്പ എഴുതിത്തള്ളുക, സംഭരണം ഉറപ്പാക്കുക, എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിച്ചിരുന്നു. 

Eng­lish Summary:The Cen­ter has announced sup­port prices for 14 agri­cul­tur­al products
You may also like this video

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.