8 December 2025, Monday

Related news

November 11, 2025
October 30, 2025
April 10, 2025
March 27, 2025
March 15, 2025
March 7, 2025
February 8, 2025
May 9, 2024
February 24, 2024
February 20, 2024

പാസ്പോര്‍ട്ട് അപേക്ഷാ നടപടികളില്‍ വലിയ മാറ്റങ്ങളുമായി കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2025 10:44 am

പാസ്പോര്‍ട്ട് അപേക്ഷാ നടപടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രം. 2023 ഒക്ടോബര്‍ ഒന്നം തീയതിക്കോ, അതിന് ശേഷമോ ജനിച്ച കുട്ടികള്‍ക്ക് ഇനി പാസ്പോര്‍ട്ട് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകും. ജനന തീയതി തെളിയിക്കാന്‍ മറ്റൊരു രേഖയും ഇവര്‍ക്ക് സ്വീകാര്യമല്ല.

ജനനതീയതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ ചട്ടം സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. 2023 ഒക്ടോബർ ഒന്നിന് മുമ്പ് ജനിച്ചവർക്ക് പുതിയ നിബന്ധന ബാധകമല്ല. ഇവർക്ക് ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെ 7 രേഖകളിൽ ഏതെങ്കിലും ജനന തീയ്യതി സ്ഥിരീകരണത്തിന് സമർപ്പിക്കാം.

ജനന സർട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്കൂളിൽ നിന്നുള്ള ടിസി, എൽഐസിയോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനമോ ലഭ്യമാക്കുന്ന ഇൻഷുറൻസ് രേഖ, ആധാർ കാ‍ർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകളാണ് പകരം നൽകാവുന്നത്

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.