പിഎം സ്കൂൾ ഫോർ റൈസിങ് ഇന്ത്യ പദ്ധതി നടപ്പാക്കാന്‍ കേരളത്തിന്റെ ഫണ്ടുകള്‍ തടഞ്ഞ് കേന്ദ്രം. സമഗ്രശിക്ഷ കേരളത്തിന് നൽകാനുള്ള കുടിശികയാണ് ആദ്യം തടഞ്ഞത്. 2023 ‑24 സാമ്പത്തികവർഷം 328.83 കോടി രൂപയാണ് എസ്എസ‌്കെയുടെ കേന്ദ്രവിഹിതം. ഇതിൽ മൂന്നും നാലും ഗഡുക്കളായി 167.94 കോടി രൂപ ലഭിക്കാനുണ്ട്. 2024- 25 അധ്യയന വർഷത്തിലാകട്ടെ എസ്എസ്കെയിൽ 385.35 കോടിയും സ്റ്റാർസിൽ 240 കോടിയും നഷ്ടമാകും. സംസ്ഥാനത്തിന് മൊത്തത്തിൽ നഷ്ടമാകുന്നത് 978.53 കോടി രൂപയാണ്.
അതേസമയം, പിഎം ശ്രീയിൽ 332 സ്കൂളുകൾക്കായി അഞ്ച് വർഷത്തേക്ക് 1008 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചേക്കും. അടുത്ത അധ്യയനം വർഷം ആരംഭിക്കുന്നതിന് മുമ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പിടുമെന്ന് കേരളം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു.
പിഎംശ്രീ പദ്ധതി നടപ്പാക്കുന്നത് കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാത്രമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചിട്ടുണ്ട്. ആ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മാത്രമെ നടപടിയെടുക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
English Summary: The Center has withheld Kerala’s funds to implement the PM School for Rising India project
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.