കഴിഞ്ഞ 10 വര്‍ഷത്തിനിടെ കോടതി കേസുകള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 400 കോടിയിലധികം രൂപ ചെലവഴിച്ചതായി ഔദ്യോഗിക കണക്കുകള്‍. 2023–24 സാമ്പത്തിക വര്‍ഷത്തില്‍ വ്യവഹാരങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 66 കോടി രൂപയാണ് ചെലവഴിച്ചത്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ ഒമ്പത്കോടി കൂടുതലാണ്. കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ ചോദ്യത്തിന് മറുപടിയായാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. 2014–15 വര്‍ഷത്തില്‍ കോടതി വ്യവഹാരങ്ങള്‍ക്കായി 26 കോടി രൂപയാണ് ചെലവഴിച്ചത്. 2015–16 ലെ ചെലവ് 64 കോടി രൂപയായിരുന്നു.
കോവിഡ് രൂക്ഷമായി നിന്ന രണ്ട് വര്‍ഷം ഒഴികെ എല്ലാവര്‍ഷവും ക്രമാനുഗതമായ വര്‍ധനയുണ്ടായി. 2014–15 മുതല്‍ 2023–24 കാലഘട്ടത്തിനിടയില്‍ സര്‍ക്കാര്‍ ഇതിനായി 409 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ദേശിയ വ്യവഹാര നയം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഏഴുലക്ഷത്തോളം കേസുകളില്‍ കേന്ദ്ര സര്‍ക്കാരിനെ കക്ഷിയാക്കിയിട്ടുണ്ട്. ഇതില്‍ 1.9 ലക്ഷം കേസുകള്‍ ധനമന്ത്രാലയത്തെ കക്ഷിയായി പരാമര്‍ശിച്ചിട്ടുണ്ടെന്നും നിയമമന്ത്രി അര്‍ജുന്‍ റാം മേഘ‌്‌വാള്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.