22 January 2026, Thursday

മഹാവീരജയന്തി ദിനത്തില്‍ അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2023 2:50 pm

മഹാവീരജയന്തി ദിനമായ ഏപ്രില്‍ മൂന്നിന് അറവുശാലകള്‍ അടച്ചിടണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം.എന്നാല്‍ ഇത് സംസ്ഥാനത്ത് നടപ്പാക്കണമോയെന്നതില്‍ തീരുമാനമായില്ല. അറവുശാലകള്‍ പൂട്ടിയിടണമെന്നു ജില്ലാ കളക്ടര്‍മാര്‍ക്കാണ് കത്ത് ലഭിച്ചത്.

മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഈ ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂലമായോ, പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. മഹാവീര ജയന്തി സംസ്ഥാനത്ത് വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങാല്ലാത്തതിന്നാല്‍ ഇത്തരമൊരു അടച്ചിടലിന്‍റെ ആവശ്യമുണ്ടോയെന്നു കളക്ടര്‍മാര്‍ ചോദിക്കുന്നു.

ആരാധനാലയങ്ങളില്‍ പ്രാദേശികമായ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ സമീപത്തെ അറവുശാലകള്‍ ബന്ധപ്പെട്ടവര്‍ അടച്ചിടാറുണ്ട്.അതു ആരുടെയെങ്കിലും ആവശ്യപ്രകാരമല്ല,സ്വമേധആണ്. ഏതെങ്കിലും സമുദായത്തിന്‍റെ പൊതു ആഘോഷത്തിനോ,ദിനാചരണത്തിനോ, മദ്യശാലകള്‍ക്ക് അവധി നല്‍കാറുണ്ടെങ്കിലും ഇറച്ചിക്കച്ചവടത്തിന് വിലക്ക് ഉണ്ടായിട്ടില്ല. അറവുശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമബോർഡിന്റെ കത്ത് കിട്ടിയതായി കളക്ടർമാർ സ്ഥിരീകരിച്ചു.

Eng­lish Summary:
The Cen­tral Ani­mal Wel­fare Board has direct­ed that slaugh­ter­hous­es should be closed on Mahavi­ra Jayanthi

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.