കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ നിയമങ്ങൾ മാറ്റി കൊണ്ടിരിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സി പി ഐ കണ്ണാടി എൽസി സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് പറഞ്ഞു. എല്ലാ മത സ്ഥാപനങ്ങളുടെ കൈവശവും ധാരാളം ഭൂസ്വത്തുക്കൾ ഉണ്ട്. മറ്റ് മത സ്ഥാപനങ്ങളുടെ കൈവശത്തിലുള്ള ഭൂമിയിൽ കേന്ദ്ര സർക്കാരിന്റെ കടന്നുകയറ്റമാണ് വഖഫ് നിയമ ഭേദഗതിയിലൂടെ രാജ്യത്ത് കണ്ടത്. അടുത്തത് കൃസ്ത്യൻ വിഭാഗങ്ങളിലേക്കും എത്തും. ഇന്ത്യയുടെ മതേതരത്വം തകർക്കുകയും ഹിന്ദു രാഷ്ട്ര സങ്കൽപ്പം യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടിയുള്ള ആർ എസ് എസ് നയം നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ. ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാതെ ആർ എസ് എസ് താൽപര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നത്. കാർഷിക, വ്യവസായമേഖലകളെ തകർത്ത കേന്ദ്ര സർക്കാരിനെ താഴെയിറക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന ലക്ഷ്യമെന്നും വളഞ്ഞ വഴിയിൽ കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷ സർക്കാരിന്റെ എതിരാളികളാക്കിയാലൊന്നും കേരളത്തിലെ ഇടതുപക്ഷം തകരില്ലെന്നും കെ പി സുരേഷ് രാജ് പറഞ്ഞു.
പി സുരേഷ് സ്വാഗതവും കെ വി വസന്ത അധ്യക്ഷതയും വഹിച്ച യോഗത്തില്‍ ജില്ലാ എക്സികുട്ടീവ് അംഗം കെ വേലു, മണ്ഡലം സെക്രട്ടറി മുരളി കെ താരേക്കാട്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ ജമാൽ, മണ്ഡലം കമ്മിറ്റി അംഗം എ യു മാമച്ചൻ എന്നിവർ സംസാരിച്ചു. വടക്കു മുറിയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ സി അശോകൻ, എസ് വേലായുധൻ, കെ കൃഷ്ണൻ കുട്ടി എന്നിവർ നേതൃത്വം നൽകി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.