27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 19, 2024
November 12, 2024
November 7, 2024
October 21, 2024
October 2, 2024
September 30, 2024
September 30, 2024
September 7, 2024
August 2, 2024

ചന്ദ്രയാൻ 3; ലാൻഡര്‍ നാസയുടെ ഉപഗ്രഹത്തിലും പതി‌ഞ്ഞു; ചിത്രങ്ങള്‍

Janayugom Webdesk
ബംഗളൂരു
September 6, 2023 4:43 pm

ചന്ദ്രയാൻ 3 പേടകം ലാൻഡ് ചെയ്ത ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ പേടകം ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രങ്ങളാണ് ലൂണാർ റിക്കൈനസൻസ് ഓർബിറ്റർ പകർത്തിയത്. ചന്ദ്രനെ വലംവെക്കുന്ന ലൂണാർ ആഗസ്റ്റ് 27നാണ് ചിത്രങ്ങൾ പകർത്തിയത്.

2009ൽ ആണ് നാസയുടെ ചാന്ദ്രദൗത്യമായ ലൂണാർ റെക്കനേസൻസ് ഓർബിറ്റർ വിക്ഷേപിച്ചത്. ലൂണാർ പേടകം ഭ്രമണപഥത്തിൽ ഇപ്പോഴും വലംവെക്കുന്നുണ്ട്. ചന്ദ്രോപരിതലത്തിന്റെ 3ഡി മാപ്പിങ് ആയിരുന്നു ലൂണാർ ദൗത്യത്തിന്റെ ലക്ഷ്യം. ഉപരിതലത്തിലെ ജലാംശം കണ്ടെത്താനുള്ള ഗവേഷണങ്ങളും ലൂണാർ നടത്തുന്നുണ്ട്.

ആഗസ്റ്റ് 23നാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ 3 പേടകം വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്തത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് പേടകം ഇറങ്ങിയത്.

ലാൻഡറിൽ നിന്ന് റോവർ പുറത്തുവരികയും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് 14 ദൗമദിനത്തിൽ പര്യവേക്ഷണം നടത്തിയത്. സമാന ദിവസങ്ങളിൽ ലാൻഡറിലെ ഉപകരണങ്ങളും പര്യവേക്ഷണം നടത്തി. തുടർന്ന് ചന്ദ്രനിൽ സൂര്യപ്രകാശം ലഭിക്കുന്നത് അവസാനിച്ചതോടെ സെപ്റ്റംബർ 22ന് ലാൻഡറും റോവറും സ്ലീപ്പിങ് മോഡിലേക്ക് മാറി.

Eng­lish Summary:The Chan­drayaan 3 lan­der also land­ed on a NASA satel­lite; pictures
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.