21 February 2026, Saturday

Related news

February 6, 2026
January 29, 2026
January 29, 2026
January 16, 2026
January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 7, 2025
December 1, 2025

അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 6, 2023 10:45 am

കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും എസ് പി ജി ഡയറക്ടറുമായ അരുൺകുമാർ സിൻഹയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരള പൊലീസിന്റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്വങ്ങൾ മികവോടെ നിർവഹിച്ച ഉദ്യോഗസ്ഥനായിരുന്നു അരുൺകുമാർ സിൻഹയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2016 മുതല്‍ എസ് പി ജി തലവനായി പ്രവര്‍ത്തിച്ചുവരികയാണ്. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: The Chief Min­is­ter con­doled the demise of Arun Kumar Sinha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.