മുഖ്യമന്ത്രി പിണറായി വിജയന്‍ ബോട്ടപകടം നടന്ന താനൂരിലെത്തി. തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവരെ മുുഖ്യമന്ത്രി സന്ദര്‍ശിച്ചു.
അപകടത്തില്‍ മരിച്ച എട്ട് പേരുടെപോസ്റ്റ് മാര്‍ട്ടം നടന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തേക്ക് പോകും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ വി അബ്ദുറഹിമാൻ, മുഹമ്മദ് റിയാസ് എന്നിവരുടെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്.
റവന്യുമന്ത്രി അഡ്വ.കെ രാജൻ, വനം മന്ത്രി എ കെ ശശീന്ദ്രനും മന്ത്രി അഹമ്മദ് ദേവർക്കോവിൽ എന്നിവർ രാത്രി മുതൽ ഇവിടെയുണ്ട്. മുഖ്യമന്ത്രി മന്ത്രി വി അബ്ദുറഹിമാന്റെ ക്യാമ്പ് ഓഫീസിൽ മറ്റുമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്യും
English Sumamry:
The Chief Minister reached Tirurangadi Taluk Hospital and visited those undergoing treatment
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.