കേരളത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ അതേ മാനസീകാവസ്ഥയാണ് കോണ്‍ഗ്രസിനും, യുഡിഎഫിനുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.തൊടുപുഴയില്‍ നവകേരളസദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ പുരോഗതി തടയാന്‍ ഒരുശക്തിക്കും കഴിയില്ല.ലോകത്തിന് മുന്നില്‍ നാം തന്നെ കാണിച്ച പാഠമാണത്. പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ നമ്മെ സഹായിക്കാന്‍ ബാധ്യതപ്പെട്ടവര്‍ സഹായിക്കാതിരുന്നിട്ടം കേരളം തകര്‍ന്നില്ല. ജനങ്ങളുടെ ഐക്യത്തില്‍ നാം പുരോഗതി നേടിയതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നമ്മുടെ മുന്നോട്ടുപോക്കിനെ എങ്ങനെയൊക്കെ തടയാം എന്ന് കേന്ദ്ര സർക്കാർ ചിന്തിക്കുന്നു. പ്രാദേശിക സർക്കാരുകൾക്ക് ധനവും അധികാരവും നൽകേണ്ടതുണ്ട്.പക്ഷെ കേരളത്തിന് അത് ലഭിക്കുന്നില്ല. നവകേരള സദസ്സിൽ അധ്യക്ഷത വഹിക്കേണ്ടത് എംഎൽഎമാരാണ്. ഈ പരിപാടി നിശ്‌ചയിച്ചപ്പോൾ സർക്കാർ അങ്ങനെയാണ് തീരുമാനിച്ചത്. പക്ഷെ യുഡിഎഫ് ബഹിഷ്കരിച്ചു. ഇതെല്ലാം ജനം മനസ്സിലാക്കുന്നുണ്ട്. ഇവിടുത്തെ എംഎൽഎ ഈ പരിപാടിയിലില്ല. മുമ്പ് ഇവിടെ നടന്ന പ്രധാന പരിപാടിയിലും അദ്ദേഹം സഹകരിച്ചില്ല.
സർക്കാരിന്റെ ഏത് പരിപാടിയുമായും സഹകരിക്കാതിരിക്കാനുള്ള മാനസികാവസ്ഥയിലാണ് യുഡിഎഫ്.സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒന്നിച്ച് നിൽക്കേണ്ടതുണ്ട്. ലോക്‌സഭയിൽ 18 എംപിമാർ യുഡിഎഫിനുണ്ട്. ഇവർ കേരളത്തിന്റെ പ്രശ്‌നം ഉന്നയിക്കുന്നത് കാണുന്നില്ല. നമ്മെ ദ്രോഹിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ അതേ മാനസികാവസ്ഥയിലാണ് കോൺഗ്രസും യുഡിഎഫും. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് എംപിമാരുടെ യോഗം വിളിക്കുന്ന പതിവുണ്ട്. കേരളത്തിന് അർഹതപ്പെട്ട വിഹിതം നേടിയെടുക്കാൻ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പക്ഷെ യുഡിഎഫ് എംപിമാർ ഒപ്പിട്ടില്ല. ബിജെപിയുടെ അതേ സമീപനം തന്നെയാണ് ഇവർക്കും.
ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഒട്ടേറെ സംഭവങ്ങൾ രാജ്യത്തുണ്ട്. കൊലയും കൂട്ടക്കൊലയും വംശഹത്യയുമുണ്ടായി. മതനിരപേക്ഷത സംരക്ഷിക്കാൻ വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വേണം. കോൺഗ്രസിന് അതില്ല. പശുവിന്റെ പേരിൽ ലഹളയുണ്ടായപ്പോൾ ബിജെപിയുടെ അതേ നിലപാട് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. പൗരത്വ നിയമ ഭേദഗതി വന്നപ്പോൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞു. അത് ഇടതുപക്ഷത്തിന്റെ മനസ്സാണ്. പക്ഷെ വർഗീയതയുമായി സമരസപ്പെട്ട നിലപാടാണ് കോൺഗ്രസിനുള്ളത്. ഇത് ജനം തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
English Summary:
The Chief Minister said that Congress and UDF are like BJP working against Kerala
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.