21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 16, 2025
March 12, 2025
March 5, 2025
March 3, 2025
March 3, 2025
February 21, 2025
February 20, 2025
February 19, 2025
February 16, 2025

കരിങ്കൊടി കാട്ടിയ പ്രതിഷേധക്കാര്‍ക്കെതിരെ നടന്നത് ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി

കെഎസ് യു മാര്‍ച്ച് നടത്തുന്നത് എന്തിനുവേണ്ടിയെന്നും 
Janayugom Webdesk
തിരുവനന്തപുരം
December 21, 2023 11:51 am

കരിങ്കൊടി കാട്ടിയ പ്രതിഷേധകാര്‍ക്കെതിരെ നടന്നത് ജീവന്‍രാക്ഷാ പ്രവര്‍ത്തനം തന്നെയാണെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായിവിജയന്‍ ബസിനുമുന്നിലുള്ളവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത്.ബസിനുമുന്നില്‍ ചാടിയാല്‍ അപകടം പറ്റും. അപകടം സംഭവിച്ചാല്‍ പിന്നീട് പ്രശ്‌നങ്ങളുണ്ടാക്കാം. ഇങ്ങനെ ഹീനബുദ്ധി പാടുണ്ടോ.എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുതയെന്നും കെപിസിസി പ്രസിഡന്റാണ് നിങ്ങള്‍ ആരാണ് ഇവരെ രക്ഷിക്കാന്‍ എന്ന് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്.

ഉദ്ദേശം നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ്. ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും പ്രസ്ഥാനത്തിന് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാന്‍ പറ്റുമോ. എന്തെല്ലാം ചെയ്തിട്ടും ലക്ഷ്യം കാണുന്നില്ലായെന്ന് വരുമ്പോള്‍ അവര്‍ സ്വയം പ്രകോപിതരാവുകയാണ്.കെഎസ് യു മാര്‍ച്ച് നടത്തുന്നതിന് എന്തിനാണെന്നും ഏത് വിദ്യാര്‍ഥി പ്രശ്‌നമാണ് അവര്‍ക്ക് ഉന്നയിക്കാനുള്ളതെന്നും മുഖ്യമന്തി ചോദിച്ചു. പ്രകോപനം സൃഷിടിച്ച് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണറും ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

നാടിന്റെ സമാധാനം തകര്‍ത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചെങ്കിലും സമൂഹം സംയമനം പാലിച്ചു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടുഗവര്‍ണര്‍ ആഗ്രഹിച്ചപോലെ സംഘര്‍ഷ അന്തരീക്ഷം ഉണ്ടായില്ല. ചാന്‍സിലറുടെ നിലവാരതകര്‍ച്ചയിലേക്ക് വിദ്യാര്‍ഥികള്‍ പോയില്ല. വിദ്യാര്‍ഥികളെ പറയാന്‍ ഇനി മോശം വാക്കുകളൊന്നുമില്ല. ഗവര്‍ണറുടെ കെണിയില്‍ വിദ്യാര്‍ഥികള്‍ വീണില്ലെന്നും ഉയര്‍ന്ന ബോധത്തോടെ വിദ്യാര്‍ഥികള്‍ നിന്നെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
The Chief Min­is­ter said that it was a life-sav­ing oper­a­tion against the pro­test­ers who waved black flags

You may also like this video:

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.