8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
August 15, 2024
August 14, 2024
July 13, 2024
July 12, 2024
July 10, 2024
July 9, 2024
July 4, 2024
July 1, 2024
June 24, 2024

കേരളത്തിന്റെ സമരം സംസ്ഥാനങ്ങളുടെ അവകാശത്തിനു വേണ്ടിയുള്ളതെന്ന് മുഖ്യമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2024 12:54 pm

കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ കേരളത്തിന്റെ സമരം സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജന്തര്‍മന്ദറിലെ പ്രതിഷേധം സംസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരായ സമരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത് ഫെഡറലിസം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണെന്നും, സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരായ പുതിയ സമരമാണെന്നും വേദിയില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുസംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയത് സംസ്ഥാനത്തിന് ശിക്ഷയായി മാറുന്നു.

നേട്ടത്തിന് ശിക്ഷ, ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തു വായ്പ എടുക്കുന്നത് പരിമിതപ്പെടുത്തുന്നു. സംസ്ഥാനങ്ങളുടെ നികുതി മുഴുവന്‍ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലില്‍ കെട്ടി വയ്ക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാന്‍ഡ് ചെയ്യുന്നത് അനുവദിക്കാന്‍ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നല്‍കില്ല.ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്.

കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തില്‍ കുറവുകള്‍ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷന്റെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിന്റെ വിഹിതം കുത്തനെ കുറയുന്നു. ജനാധിപത്യ രീതിയിലൂടെ അധികാരത്തില്‍ എത്തിയ സര്‍ക്കാരുകള്‍ക്ക് അവരുടെ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
The Chief Min­is­ter said that Ker­ala’s strug­gle is for the rights of states

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.