24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 8, 2024
October 28, 2024
October 27, 2024
October 25, 2024
October 21, 2024
October 19, 2024
October 19, 2024
October 15, 2024
October 14, 2024

പൗരത്വ നിയമവിഷയം സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമല്ലെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 11, 2024 12:22 pm

പൗരത്വ നിയമവിഷയം ഞങ്ങള്‍ സംസാരിക്കുന്നത് തെര‍ഞ്ഞെടുപ്പ് ആയതുകൊണ്ടാണ് എന്നാണ് ചിലര്‍ പറയുന്നത് എന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. നാലുവര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് ആയിരുന്നില്ലല്ലോ, അന്നും, ‍ഞങ്ങള്‍ ഇതിനെതിരെ ശബ്ദിച്ചവരാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത് 

സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അടക്കം സമീപിച്ചിരുന്നു. കോൺഗ്രസ് അപ്പോഴും പ്രതികരണം ഇല്ല. ഒരു പാർട്ടി എന്ന നിലയിൽ പ്രതികരിക്കേണ്ടേ. എത്ര പരിഹാസ്യമാണ്. രാജ്യത്തുള്ള എല്ലാ വിഷയങ്ങളിലും പ്രതികരിച്ച രാഹുൽ ഗാന്ധിയും ഇതിൽ പ്രതികരിച്ചില്ല. 

അമ്മയുടെ പാർട്ടികൾ ഇറക്കിയ പ്രകടനപത്രിയിൽ പൗരത്വ നിയമത്തിനെതിരെ പറഞ്ഞു.എന്നാൽ കോൺഗ്രസിന്റെ പ്രകടനപത്രികയിൽ മിണ്ടാട്ടമില്ല.ഇതേക്കുറിച്ച് പറഞ്ഞപ്പോൾ എട്ടാം പേജ് നോക്കാൻ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ ഉപദേശം. പൗരത്വ നിയമഭേദഗതി എന്ന ഒരു കാര്യമേ ആ പേജിൽ ഇല്ല. എത്രമാത്രം വസ്തുത വിരുദ്ധമായ കാര്യമാണ് പറയുന്നത്. എങ്ങനെയാണ് സംഘപരിവാർ മനസ്സ് ഇവർക്ക് വരുന്നത് മുഖ്യമന്ത്രി പിണറായി പറഞ്ഞു 

Eng­lish Summary:
The Chief Min­is­ter said that talk­ing about the cit­i­zen­ship law issue is not just because it is an election

You may also like this video:

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.