27 June 2024, Thursday
KSFE Galaxy Chits

Related news

June 24, 2024
June 21, 2024
June 19, 2024
June 19, 2024
June 18, 2024
June 10, 2024
June 5, 2024
June 3, 2024
May 29, 2024
May 10, 2024

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
June 10, 2024 12:58 pm

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അന്വേഷണം വൈകിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോ​ഗസ്ഥർക്ക് ജാ​ഗ്രതക്കുറവുണ്ടയതായി മുഖ്യമന്ത്രി പറഞ്ഞു.വീഴ്ച വരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ടവർ നൽകിയ വിശദീകരണം പരിശോധിച്ചശേഷം സർവീസിൽ തിരികെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ ടി സിദ്ദിഖിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സിദ്ധാർത്ഥന്റെ മരണം ദൗർഭാ​ഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയപ്പോൾ തന്നെ നടപടി സ്വീകരിച്ചു.അന്നുതന്നെ സർക്കാർ ഉത്തരവ് ഇറക്കി. സിബിഐ കേസ് അന്വേഷിക്കുകയാണ്.കാര്യക്ഷമവും സുതാര്യവുമായ അന്വേഷണമാണ് നടന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish Summary:
The Chief Min­is­ter said that the CBI has not delayed the inves­ti­ga­tion into the death of JS Sid­dharth, a stu­dent of Pookod Vet­eri­nary University

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.