ബിജെപിയേക്കള്‍ വലിയ വര്‍ഗ്ഗീയത ഉയര്‍ത്തിക്കാട്ടിയതാണ് തെരഞെടുപ്പ് ഫലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്‍റെ ഭാഗമായി പാലക്കാട്ടെ ചിറ്റൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്കെതിരെ യോജിക്കാവുന്ന എല്ലാവരെയും ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നതില്‍ കോണ്‍ഗ്രസ് വീഴചവരുത്തി. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തിയാല്‍ ബി.ജെ.പി പരാജയപ്പെടുത്താവുന്നതേയുള്ളു. കോണ്‍ഗ്രസ് ഇത് മനസ്സിലാക്കണം, പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണം, പിണറായി വിജയന്‍ പറഞ്ഞു.2024 പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിന്റെ സെമി ഫൈനലായി അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരെഞ്ഞെടുപ്പ് കണക്കാക്കിയിരുന്നത്.
English Summary:
The Chief Minister said that the Congress has suffered a setback because it has raised communalism more than the BJP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.