സ്വകാര്യ സര്‍വകലാശാലക്ക് എതിരായ മനോഭാവം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടി വേഗത്തിലുണ്ടാകും.ചില സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണമെന്നതും തത്വത്തില്‍ നിഷേധിക്കുന്നില്ല. വിദേശ സര്‍വകലാശാലകളുമായി ഇപ്പോള്‍ തന്നെ സഹകരിക്കുന്നുണ്ട് .കോഴിക്കോട് നടന്ന നവകേരള സദസിന്‍റെ ഭാഗമായുള്ള പ്രഭാത യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞുവിദ്യാഭ്യാസ മേഖലയിൽ വലിയതോതിൽ മാറ്റങ്ങൾ വരികയാണ്.
ലോകത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളിൽ നിന്ന് മാറിനൽക്കാനാകില്ല. സർവ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വലിയതോതിൽ മെച്ചപ്പെടുന്നു. അൺഎയ്‌ഡ്‌ഡ് സ്ഥാപനങ്ങളോട് വിവേചനമില്ലെന്നതാണ് സർക്കാർ നയം. അതേസമയം സർക്കാർ സഹായം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്. അത് അൺഎയ്‌ഡിന് നൽകാനുദ്ദേശിക്കുന്നില്ല.കോഴിക്കോട് ഫൈനാർട്‌സ് കോളേജ് ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തോട്ടങ്ങൾ തോട്ടമായി സംരക്ഷിച്ച് നിലനിർത്താനാകണമെന്നതാണ് സർക്കാർ നയം.
നിശ്ചിതശതമാനം ഭൂമി മറ്റുവിളകൾക്ക് അനുവദിച്ചത് കൃത്യമായ വ്യവസ്ഥയിലാണ്. തോട്ടങ്ങളുടെ അമ്പത്‌ശതമാനം ഭൂമി ടൂറിസത്തിന് എന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary:
The Chief Minister said that the government has no attitude against private universities
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.