5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 3, 2024
October 28, 2024
October 27, 2024
October 25, 2024
October 21, 2024
October 19, 2024
October 19, 2024
October 15, 2024
October 14, 2024
October 7, 2024

ന്യൂനപക്ഷ ക്ഷേമം നാടിന്റെ പൊതുവായ പ്രശ്നമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 6, 2024 12:06 pm

ന്യൂനപക്ഷ ക്ഷേമം നാടിന്റെ പൊതുവായ പ്രശ്നമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ നീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നും സമൂഹത്തിന്റെ വികസനത്തിന് ആവശ്യമായ വ്യവസായ പുനസംഘടന അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ലോകോത്തര നിലവാരത്തിലേക്കെത്താൻ സംസ്ഥാനത്തിനാകും.

അതിന് കേരളത്തിന്റെ മതനിരപേക്ഷത വിളനിലമാകും.എല്ലാവർക്കും ഒരു പോലെ കഴിയാൻ കഴിയുന്ന നാടാണ് കേരളം.നമ്മൾ കേൾക്കുന്ന വാർത്തകളിലേതു പോലുള്ള അനുഭവങ്ങൾ കേരളത്തിൽ ഉണ്ടാകുന്നില്ല എന്നും വിവിധ ജനവിഭാഗങ്ങളെയും വിശ്വാസങ്ങളെയും ഒരുമിച്ചു കൊണ്ട് പോകുന്ന നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാവിഭാഗം ജനങ്ങളും അവരുടേതായ വിശ്വാസം പിന്തുടരുന്ന സമൂഹമാണെന് നമുക്ക് തലയുയർത്തി നിന്ന് പറയാൻ പറ്റും.വേർതിരിവുകൾ ഇവിടെ ഇല്ല എന്നും അതാണ് നമ്മൾ വേറൊരു തുരുത്തായി മാറുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.സാമൂഹ്യ സുരക്ഷിതത്വം ഇവിടെ ഉറപ്പ് നൽകുന്നു. ഇതിനെല്ലാം കാരണം എന്തെന്ന് നമുക്കെല്ലാം അറിയാം അത് നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ട്.ഒരു വർഗീയ സംഘർഷവും ഇല്ലാത്ത നാടാണ് കേരളം. ഇത് അവകാശപ്പെടാവുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.ഇങ്ങനെ നിലനിൽക്കുന്നതിന് കാരണം സർക്കാർ മാത്രമല്ല ഈ നാട്ടിലെ ജനങ്ങൾ കൂടിയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ജീവിക്കാൻ പ്രത്യേക ആശങ്കകൾ ഉണ്ടാകാൻ പാടില്ല.തുല്യനീതിയും തുല്യ പരിരക്ഷയും ലഭിക്കണം.പക്ഷെ രാജ്യത്ത് ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.അരക്ഷിത ബോധം രാജ്യത്ത് ഉണ്ടാകുന്നു.തിക്തമായ അനുഭങ്ങൾ ന്യൂനപക്ഷത്തിനു ഉണ്ടായിക്കൊണ്ടിരിക്കുന്നു.രാജ്യത്തിന്റെ മതനിരപേക്ഷ ബോധം വല്ലാതെ ആക്രമിക്കപ്പെടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.രാഷ്ട്രീയവും മതവും തമ്മിലുള്ള വേർതിരിവ് തകർക്കപ്പെട്ടു.മതത്തെ രാഷ്ട്രീയമായിരാഷ്ട്രീയവും മതവും തമ്മിലുള്ള വേർതിരിവ് തകർക്കപ്പെട്ടു.മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ന്യൂനപക്ഷങ്ങൾ രാജ്യത്ത് നല്ല പിന്നോക്കാവസ്ഥ നേരിടുന്നു. നമ്മുടെ രാജ്യത്തെ നാനാത്വങ്ങളെ തകർത്ത് ഏകത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.

രാജ്യത്തിന്റെ പുരോഗതി എല്ലാവർക്കും അനുഭവിക്കാൻ ഉള്ളതാണ്.എന്നാൽ പുരോഗതിയുടെ അർഹമായ വിഹിതം അവർക്ക് കിട്ടുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. തെറ്റായ ചിത്രീകരണത്തിന് ചിലർ നാട്ടിൽ ശ്രമിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി പയോഗിക്കുന്നു. ന്യൂനപക്ഷങ്ങൾ രാജ്യത്ത് നല്ല പിന്നോക്കാവസ്ഥ നേരിടുന്നു. നമ്മുടെ രാജ്യത്തെ നാനാത്വങ്ങളെ തകർത്ത് ഏകത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു.രാജ്യത്തിന്റെ പുരോഗതി എല്ലാവർക്കും അനുഭവിക്കാൻ ഉള്ളതാണ്.എന്നാൽ പുരോഗതിയുടെ അർഹമായ വിഹിതം അവർക്ക് കിട്ടുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ കാര്യത്തിൽ ഫലപ്രദമായ നടപടി സ്വീകരിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. തെറ്റായ ചിത്രീകരണത്തിന് ചിലർ നാട്ടിൽ ശ്രമിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish Summary:
The Chief Min­is­ter said that the gov­ern­ment sees the wel­fare of minori­ties as a com­mon prob­lem of the country

You may also like this video:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.