22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024
November 30, 2024
November 30, 2024
November 21, 2024

കായികമേഖലയുടെ സമഗ്ര പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
September 9, 2023 12:12 pm

കായിക മേഖലയുടെ സമഗ്ര പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രിപിണറായി വിജയന്‍.ഗവണ്‍മെന്‍റ് ബ്രിണ്ണന്‍ കോളജിലെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ബ്രണ്ണൻ കോളേജിനു നേരത്തെ അവകാശമുണ്ടായിരുന്ന സ്ഥലത്ത് ഇവിടെ സ്പോർട്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും സംസ്ഥാന സർക്കാരും സംയുക്തമായി നിർമിച്ചതാണ് സിന്തറ്റിക് ട്രാക്ക്.

2017 ലാണ് 7.35 ഏക്കർ സ്ഥലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് അനുവദിക്കുന്നത്. ഇതിൽ അത്‌ലറ്റിക് ട്രെയിനിങ് നടത്തുന്ന കായിക താരങ്ങളെ ഉദ്ദേശിച്ചാണ് ഈ ട്രാക്ക് തയാറാക്കിയിട്ടുള്ളതെന്നും ഇതിന്റെ ഗുണഫലങ്ങൾ കൂടുതൽ ലഭിക്കുക തലശേരി സായി സെന്ററിലെ കായിക വിദ്യർത്ഥികൾക്കായിരിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.അതോടൊപ്പം ബ്രണ്ണൻ കോളേജിലെ വിദ്യർത്ഥികൾക്കും ഇത് സഹായകമാകും.

ബ്രണ്ണൻ കോളേജിലെ കായിക ചരിത്രവും കോളേജ് ചരിത്രം പോലെ ശ്രധേയമായ ഒന്നാണ്.നിരവധി ദേശീയ അന്തർ ദേശീയ താരങ്ങളെയും ഒളിമ്പ്യൻമാരെയും വാർത്തെടുക്കാൻ കഴിഞ്ഞ കലാലയം കൂടിയാണിത്. കായിക രംഗത്ത് മികവ് തെളിയിച്ചതിനു ജി വി രാജ പുരസ്കാരവും ജിമ്മി ജോർജ് ട്രോഫിയുമൊക്കെ കരസ്ഥമാക്കിയ കലാലയം തുടർന്നും കായികരംഗത്ത് ഇനിയും മുന്നേറും എന്ന പ്രതീക്ഷയാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
The Chief Min­is­ter said that the state gov­ern­ment is aim­ing for com­pre­hen­sive devel­op­ment of the sports sector

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.