നാട് നേരിടുന്ന പ്രശ്നം എന്തെന്നറിയാന്‍ പ്രതിപക്ഷം തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്ക് മുഖ്യമന്ത്രി മറുപപടി നൽകി. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞ് നിരവധി ചോദ്യമായി അദ്ദേഹം ചോദിക്കുന്നത്,
ഓരോ ചോദ്യത്തിനും മറുപടി പറഞ്ഞുകൊണ്ടിരിക്കണമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സമൂഹം നേരിടുന്ന ഒരു ആപത്തിനെ കുറച്ച് ഇങ്ങനെയാണോ സംസാരിക്കുന്നതെന്നും നാടിൻറെ പ്രശ്നം എന്താണ് എന്നുള്ളത് മനസ്സിലാക്കാൻ തയ്യാറാകണം, മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞാൽ മാത്രം പോരായെന്നും മുഖ്യമന്ത്രി പറഞ്ഞു.അടിയന്തര പ്രമേയത്തിന് മേലുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.അതേസമയം സഭ നിർത്തിവെച്ച ചർച്ച ചെയ്യേണ്ട നോട്ടീസിനെ അടിസ്ഥാനപ്പെടുത്തിയാണ് ചർച്ചയെന്നും പക്ഷേ ഈ നാടിനെ അപകടകരമായ രീതിയിലാണ് ചർച്ച കൊണ്ടുപോകുന്നതെന്നും അത് ശരിയല്ലെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
തുറന്ന മനസ്സോടെയാണ് ചെന്നിത്തലയുടെ നോട്ടീസിനെ സർക്കാർ കണ്ടത്,ഒരു സാമൂഹിക വിപത്തിൽ നിന്ന് എങ്ങനെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാം എന്ന് ദുഷ്ടലാക്കാണ് ചെന്നിത്തലയുടെതെന്ന് മന്ത്രി എംബി രാജേഷും കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.