മാധ്യങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലല്ല ജനങ്ങൾ കാര്യങ്ങളെ കാണുന്നത്. വിവേചന ബുദ്ധി ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. മുഖാമുഖം പരിപാടിക്കെതിരെ മലയാള മനോരമ നൽകിയ വ്യാജവാർത്തയിൽ പ്രതികരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്
ആളെക്കൂട്ടാനല്ല കൂടിയ ആളെ ഉൾക്കൊള്ളാനാണ് പാടുപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മുഖാമുഖം: ആളെക്കൂട്ടാൻ പെടാപാട് എന്നാണ് മലയാള മനോരമയിൽ വാർത്ത നൽകിയിരുന്നത്. കണ്ണൂർ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.എന്തെല്ലാം എഴുതിയിട്ടും ഉപതിരഞ്ഞെടുപ്പിലെ മുന്നേറ്റം കണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞദിവസം എറണാകുളത്ത് നവകേരള സ്ത്രീ സദസുമായി ബന്ധപ്പെട്ടു നടന്ന മുഖാമുഖം പരിപാടിയിൽ ആളെക്കൂട്ടാൻ പാടുപെടുന്നുവെന്നാണ് മനോരമ നൽകിയ വ്യാജവാർത്ത.എന്നാൽ ഇത് തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ജില്ലകളിൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ വലിയ ജനപങ്കാളിത്തമാണ് കണ്ടുവരുന്നത്. യുവാക്കളോടും വിവിധ തുറകളിലുള്ളവരോടും മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുന്നു എന്ന വേറിട്ട ആശയം ജനങ്ങൾ ഒരേമനസോടെ ഏറ്റെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മനോരമയുടെ ഈ വ്യാജവാർത്ത.
English Summary:
The Chief Minister wants the media to understand that people use discrimination
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.