27 December 2024, Friday
KSFE Galaxy Chits Banner 2

ശ്രീജേഷിന് 30ന് അനുമോദനം, രണ്ടുകോടിയുടെ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിക്കും

Janayugom Webdesk
തിരുവനന്തപുരം
October 14, 2024 10:38 pm

ഒളിമ്പിക്സിൽ രണ്ടാം തവണയും വെങ്കല മെഡൽ നേടിയ ഹോക്കി താരം പി ആർ ശ്രീജേഷിനെ 30ന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അനുമോദിക്കും. വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശ്രീജേഷിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി രൂപ പാരിതോഷികം ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിക്കും. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനാവും. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്പോർട്സ് ഓർഗനൈസറായി നിയമിച്ചുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൈമാറും. 

വൈകിട്ട് മൂന്നരയ്ക്ക് മാനവീയം വീഥിയുടെ പരിസരത്ത് നിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിൽ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. 10 സ്കൂൾ ബാന്റ് സംഘങ്ങളും ജി വി രാജ സ്പോർട്സ് സ്കൂൾ, സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളും അനുഗമിക്കും. അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.