6 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 5, 2025
March 29, 2025
March 25, 2025
March 24, 2025
March 24, 2025
March 22, 2025
March 19, 2025
March 16, 2025
March 12, 2025
March 11, 2025

കേന്ദ്രസഹായം ലഭിച്ചില്ലെങ്കിലും വയനാട്ടിലെ ജനങ്ങളെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 27, 2024 6:54 pm

കേന്ദ്ര സഹായം ലഭിച്ചാലും,ഇല്ലെങ്കിലും വയനാട്ടിലെ ജനങ്ങളെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നേരത്തെ ദുരിതം ഉണ്ടായപ്പോള്‍ സഹായം നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത്തവണ അങ്ങനെ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിച്ചത് എന്നാൽ ഇതുവരെയും സഹായം ലഭിച്ചിട്ടില്ല. ദുരിതബാധിതരെ കൃത്യമായി പുനരധിവസിപ്പിക്കുക എന്നതാണ് സർക്കാർ നയം. ഇതിനായുള്ള സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. 

സഹായം നൽകാമെന്ന് വാഗ്ദാനം നൽകിയവരെയുമായി സഹകരിച്ചു മുന്നോട്ടു പോകും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. വർഗീയതയോട് സമരസപ്പെട്ടാൽ മതനിരപേക്ഷതയാണ് ദുർബലപ്പെടുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.