മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പിതാവിന്റെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് മക്കൾ കോടതിയെ സമീപിച്ചു. കേസിൽ വിസ്താരം നടത്തിയ ജിദ്ദ ക്രിമിനൽ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. വിധി വെെകുന്നതിനാലാണ് അഭിഭാഷകർ മുഖേന മക്കൾ കോടതിയിലെത്തിയത്. സ്കൂള്‍ അധ്യാപികയായിരുന്നു, കൊല്ലപ്പെട്ട യുവതി. കേസിൽ ഭർത്താവിന്റെ വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച വിസ്‍താരം നടന്നുവരികെയാണ് നാല് മക്കൾ ചേര്‍ന്ന് കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട യുവതിയുടെ പിതാവും സഹോദരനും ഇതേ ആവശ്യം ഉന്നയിച്ച് കോടതിയില്‍ അപേക്ഷവച്ചു. എന്നാൽ മക്കൾ പ്രതിയുടെ കൂടെയാണെന്നും വധശിക്ഷ നടപ്പാക്കുന്നത് കുട്ടികളുടെ ഭാവി ജീവിതത്തെയും അവരുടെ മാനസിക ആരോഗ്യത്തെയും ബാധിക്കുമെന്നാണ് പ്രതിയുടെ അഭിഭാഷൻ കോടതിൽ വാദിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിക്കുന്നതായി ചൂണ്ടിക്കാട്ടി സ്‍കൂൾ അധ്യാപികയായ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ ഹാജരാവണമെന്ന് കാണിച്ച് ഭർത്താവിന് പൊലീസിൽ നിന്നും സന്ദേശം ലഭിച്ചു. വൈകിട്ട് ഭാര്യ സ്‍കൂളിൽ നിന്ന് തിരിച്ചെത്തിയപ്പോൾ സ്നേഹം നടച്ച യുവാവ് അടുത്തെത്തി, കത്തി കൊണ്ട് കുത്തി കൊല്ലുകയായിരുന്നു. അടുക്കളയിൽ വച്ചാണ് ആക്രമിച്ചത്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലില്‍ ഇയാൾ കൊലക്കുറ്റം സമ്മതിച്ചു. എന്നാല്‍ താൻ ഭാര്യയെ മർദ്ദിച്ചിരുന്നില്ലെന്നാണ് ഇയാൾ വാദിച്ചത്.
ഇയാളുടെ പിതാവിനെയും സഹോദരനെയും ആണ് ആദ്യം കോടതി വിസ്തരിച്ചത്. ഇവരും പ്രതിക്ക് ശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. പിന്നീട് കഴിഞ്ഞ ദിവസം മക്കളെ വിസ്തരിച്ചു. മക്കളുടെ ആവശ്യവും ഇദ്ദേഹത്തിന്റെ ശിക്ഷ നടപ്പിലാക്കണം എന്നു തന്നെയാണ്.
English Sammury: The children want the execution of the father who killed the mother
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.