23 January 2026, Friday

Related news

October 8, 2025
October 4, 2025
April 8, 2025
March 27, 2025
March 4, 2025
February 19, 2025
February 1, 2025
December 31, 2024
October 28, 2024
October 26, 2024

അമ്മയെ മക്കള്‍ മരത്തിൽ കെട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു

Janayugom Webdesk
അഗർത്തല
September 30, 2024 8:44 am

പശ്ചിമ ത്രിപുരയിൽ അമ്മയെ മക്കള്‍ ജീവനോടെ ചുട്ടുകൊന്നു. 62വയസുള്ള സ്ത്രീയെയാണ് രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചുകൊലപ്പെടുത്തിയത്. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും മക്കളെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

ചമ്പക്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട യുവതി രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. മറ്റൊരു മകൻ അഗർത്തലയിലാണ് താമസിച്ചിരുന്നത്.

മക്കളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.