റിപ്പബ്ലിക് ദിന പരേഡ് ചടങ്ങിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസ് കുഴഞ്ഞുവീണത്.ഇദ്ദേഹത്തെ ഉടനെ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സിലേക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി.
ഗവര്‍ണറുടെ സമീപത്ത് നില്‍ക്കുകയായിരുന്നു കമ്മിഷണര്‍. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ണര്‍ പ്രസംഗിക്കാനായി വന്ന സമയത്താണ് തൊട്ടടുത്ത നിന്ന കമ്മിഷണര്‍ കുഴഞ്ഞുവീണത്. മുന്നോട്ടേക്ക് വീണ അദ്ദേഹത്തെ പുറകില്‍ നിന്ന് സഹപ്രവര്‍ത്തകര്‍ ഓടിയെത്തി ഇവിടെ നിന്നും ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.