രാജസ്ഥാനില്‍ ലിഥിയംകണ്ടെത്തിയെന്ന വാദം അടിസ്ഥാനരഹിതമെന്ന് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ.ഡ്രില്ലിംഗും റിപ്പോർട്ടിന്റെ അന്തിമ രൂപവും പൂർത്തിയാക്കിയതിന് ശേഷമെ ഇതിനെകുറിച്ച് എന്തെങ്കിലും സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ജിഎസ്ഐ വ്യക്തമാക്കി. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന പ്രദേശത്ത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വൻ ലിഥിയം ശേഖരം കണ്ടെത്തിയെന്ന വാര്‍ത്തയാണ് അടുത്തിടെ വ്യാപകമായി പ്രചരിച്ചത്.
ഇത് തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജിഎസ്ഐ അറിയിച്ചു. ജിഎസ്‌ഐയുടെ പ്രാദേശിക ആസ്ഥാനമോ കേന്ദ്ര ആസ്ഥാനമോ ഇത്തരം വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്നും ജിഎസ്ഐ പ്രസ്താവനയിൽ പറഞ്ഞു. 2019–20 മുതൽ രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന പ്രദേശത്ത് ടങ്സ്റ്റൺ, ലിഥിയം ഉൾപ്പെടെയുള്ള അപൂർവ ലോഹങ്ങൾക്കായി ജിഎസ്‌ഐ ഖനനം നടത്തുന്നുണ്ടെന്നും അതുമായി ബന്ധപ്പെട്ട ഡ്രില്ലിംഗ് ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും ജിഎസ്ഐ വ്യക്തമാക്കി.
english summary; The claim that lithium was discovered in Rajasthan is baseless
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.