
കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറുന്നുവെന്ന അഭ്യൂഹം വീണ്ടും. ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയെ ഒരു സംഘം എംഎൽഎമാർ സന്ദര്‍ശിച്ചത്, ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹത്തിന് വഴിവച്ചു.
എംഎല്‍എമാര്‍ ഖാര്‍ഗെയെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘ആരാണ് അവരെ തടയുക?’ എന്നായിരുന്നു ഡി കെ ശിവകുമാറിന്റെ പ്രതികരണം. എല്ലാവർക്കും അവരുടെ നേതാക്കളെ കാണാൻ പോകാം. നിങ്ങൾക്ക് അവരെ തടയാൻ കഴിയില്ല, അവരോട് വേണ്ട എന്ന് പറയാനും കഴിയില്ല. പലരും മന്ത്രിമാരോടൊപ്പം പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗുബ്ബി എംഎൽഎ എസ്ആർ ശ്രീനിവാസ്, ശൃംഗേരി എംഎൽഎ ടിഡി താജഗൗഡ, കുണിഗൽ എംഎൽഎ എച്ച് രംഗനാഥ്, ആനേക്കൽ എംഎൽഎ ബി ശിവണ്ണ, കുടച്ചി എംഎൽഎ മഹേന്ദ്ര കല്ലപ്പ തമ്മണ്ണവർ, എംഎൽഎ സി രവി എന്നിവർ ഖാർഗെയെ കണ്ട് അധികാരമാറ്റത്തെക്കുറിച്ച് സംസാരിച്ചതായാണ് സൂചന. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ശിവകുമാർ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അക്ഷീണം പ്രയത്നിച്ചിട്ടുണ്ടെന്നും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പെടാൻ അർഹനാണെന്നും ഖാർഗെയോട് പറഞ്ഞതായി ഒരു എംഎൽഎ പറഞ്ഞു.
അതേസമയം, ഡൽഹിയിലായിരുന്ന മന്ത്രിമാരായ ചാലുവരായസ്വാമിയും ശിവാനന്ദ് പാട്ടീലും തങ്ങളുടെ സന്ദർശനം പൂർണമായും ഔദ്യോഗികമാണെന്ന് വാദിച്ചു. ഖാർഗെയുടെ സമയം തേടിയിരുന്നതായും ശനിയാഴ്ച അദ്ദേഹം ബംഗളൂരു സന്ദർശിക്കുമ്പോൾ കാണുമെന്നും പാട്ടീൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.