29 January 2026, Thursday

Related news

January 28, 2026
January 27, 2026
January 26, 2026
January 26, 2026
January 25, 2026
January 24, 2026
January 24, 2026
January 24, 2026
January 23, 2026
January 22, 2026

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു

Janayugom Webdesk
തിരുവനന്തപുരം
October 28, 2024 7:41 pm

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. തിരുവനന്തപുരം വാമനപുരത്ത് തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനമടക്കം അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മുമ്പിലുണ്ടായിരുന്ന വാഹനത്തെ ഇടിക്കാതിരിക്കാനായി പൊലീസ് വാഹനം പെട്ടെന്ന് ​ബ്രേക്ക് ചെയ്യുകയായിരുന്നു.

 

ഇതിലേക്ക് പിന്നാലെ വന്ന മറ്റ് വാഹനങ്ങളും ഇടിക്കുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മുഖ്യമന്ത്രി. അൽപസമയത്തിന് ശേഷം മുഖ്യമന്ത്രി യാത്ര തുടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.