23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 14, 2024
July 12, 2024
July 2, 2024
May 30, 2024
May 10, 2024
March 20, 2024
March 15, 2024
March 10, 2024
December 5, 2023
November 24, 2023

പരിശീലകനെ വിവേകത്തോടെ തിരഞ്ഞെടുക്കണം; ബിസിസിഐക്ക് ഉപദേശവുമായി ഗാംഗുലി

Janayugom Webdesk
മുംബൈ
May 30, 2024 10:24 pm

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളുമായി ബിസിസിഐ മുന്നോട്ട് പോകുന്നതിനിടെ അഭിപ്രായപ്രകടനവുമായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. പരിശീലകനെ വിവേകത്തോടെ തിരഞ്ഞെടുക്കണമെന്ന് ഗാംഗുലി എക്സില്‍ കുറിച്ചു. പോസ്റ്റ് ക്രിക്കറ്റ് ലോകത്ത് വ്യാപക ചർച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

2024 ട്വന്റി ലോകകപ്പോടെ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. പരിശീലകനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പുതിയ പരിശീലകനെ കണ്ടെത്താൻ ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. തുടർന്ന് ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനാവുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

ഒരാളുടെ ജീവിതത്തില്‍ പരിശീലകന് വലിയ പ്രാധാന്യമുണ്ട്. പരിശീലകന്റെ മാർഗനിർദേശവും അവർ നല്‍കുന്ന പരിശീലനവും കളിക്കളത്തിനകത്തും പുറത്തും ഒരു വ്യക്തിയുടെ ഭാവി തീരുമാനിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്നുണ്ട്. അതിനാല്‍ പരിശീലകരെ വിവേകത്തോടെ തിരഞ്ഞെടുക്കുവെന്നായിരുന്നു സൗരവ് ഗാംഗുലിയുടെ കുറിപ്പ്.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യൻമാരായതോടെ ഗൗതം ഗംഭീർ പരിശീലകനാവാനുള്ള സാധ്യതകള്‍ വർധിച്ചിരുന്നു. അതേസമയം, രവിശാസ്ത്രിയില്‍ നിന്ന് പരിശീലകസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ദ്രാവിഡിന് ടീം ഇന്ത്യക്കായി ഐസിസി കിരീടങ്ങളൊന്നും നേടിക്കൊടുക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല. ദ്രാവിഡിന്റെ അവസാന അവസരമാണ് ഈ ട്വന്റി 20 ലോകകപ്പ്.

Eng­lish Sum­ma­ry: The coach should be cho­sen wise­ly; Gan­gu­ly advis­es BCCI
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.