3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

March 25, 2025
March 10, 2025
February 28, 2025
February 26, 2025
February 26, 2025
February 22, 2025
February 15, 2025
February 10, 2025
February 2, 2025
January 30, 2025

ടുട്ടുമോന് ആശംസ അറിയിക്കാൻ കളക്ടര്‍ വീട്ടിലെത്തി

Janayugom Webdesk
നെടുങ്കണ്ടം
November 23, 2021 7:01 pm

ടുട്ടുമോനെ കാണുവാൻ ജില്ലാ കളക്ടർ തൂക്കുപാലത്തെ  വീട്ടിലെത്തി. രാജ്യത്തെ ഏറ്റവും വലിയ സ്ക്രൂ ക്യാൻവാസ് ചിത്രം നിർമ്മിച്ച തൂക്കുപാലം സ്വദേശിയായ ടുട്ടുമോൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഷീബ ജോർജ്  തൂക്കുപാലത്തെ വസതിയിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചത്.

നാട്ടുകാരും ജനപ്രതിനിധികളും അടക്കമുള്ളവർ സ്ഥലത്ത് സന്നിഹിതരായിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന്റെ മെഡലും സർട്ടിഫിക്കറ്റും കളക്ടർ ടുട്ടുമോന് കൈമാറി. 2014‑ല്‍ കുമളിയില്‍ ഒരു കെട്ടിടം പെയിന്റ് അടിക്കുന്നതിന്റെ ഇടയില്‍ ഉണ്ടായ അപകടത്തിനെ തുടര്‍ന്ന് ടുട്ടുമോന്റെ സ്‌പൈനല്‍ കോടിന് ക്ഷതമേല്‍ക്കുകയും അരയ്ക്ക് താഴ്‌പ്പോട്ട് തളരുകയുമായിരുന്നു. ഇതിന് ശേഷമാണ് ചിത്രരചന ഊര്‍ജ്ജിതമാക്കിയത്.

ടുട്ടുമോന്റെ വീട്ടുകാരോടും നാട്ടുകാരോടും കുശലാന്വേഷണങ്ങൾ നടത്തിയാണ് കളക്ടർ മടങ്ങിയത്. വീട്ടുമുറ്റത്ത് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന് കളക്ടർ ആശംസിച്ചു. ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയൻ, പഞ്ചായത്ത് അംഗം ഷിഹാബുദ്ദീൻ യൂസഫ്, വില്ലേജ് ഓഫീസർ ടി എ പ്രദീപ്  തുടങ്ങിയവർ പ്രസംഗിച്ചു.

eng­lish sum­ma­ry; The col­lec­tor went home to greet Tutumon

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.