22 January 2026, Thursday

സർക്കാരിന്റെ രണ്ടാം വാർഷികം സമാപന സമ്മേളനം ആരംഭിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 20, 2023 5:57 pm

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ സമാപന സമ്മേളനം  ആരംഭിച്ചു. പുത്തരിക്കണ്ടം മെെതാനിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷ പ്രസംഗം നടത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
2023 ഏപ്രിൽ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാർഷികാഘോഷ പരിപാടികൾക്കാണ് ഇന്ന് സമാപനമാകുന്നത്. വാർഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ എന്ന പേരിൽ പ്രദർശന വിപണന മേള സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ‘എന്റെ കേരളം’ മേളയ്ക്ക് ഇന്നാണ് തുടക്കമായത്. കനകക്കുന്നിൽ  മേയ് 27 വരെയാണ് മെഗാ പ്രദര്‍ശന വിപണന മേള നടക്കുന്നത്.

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.